Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bail

പീ​ഡ​ന​ക്കേ​സ്; കൗ​ൺ​സി​ല​ർ പ്ര​ശോ​ഭി​ന്‍റെ ജാ​മ്യാ​പേ​ക്ഷ ത​ള്ളി

കൊ​ച്ചി: ദ​ളി​ത് പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ പി​ടി​യി​ലാ​യ പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ പ്ര​ശോ​ഭ് വ​ത്സ​ന്‍റെ ജാ​മ്യാ​പേ​ക്ഷ ഹൈ​ക്കോ​ട​തി ത​ള്ളി. കേ​സി​ന്‍റെ ഗൗ​ര​വ​വും പ്ര​തി​ക്കെ​തി​രെ ചു​മ​ത്തി​യി​രി​ക്കു​ന്ന ഗു​രു​ത​ര​മാ​യ വ​കു​പ്പു​ക​ളും പ​രി​ഗ​ണി​ച്ചാ​ണ് ഹൈ​ക്കോ​ട​തി ജാ​മ്യം നി​ഷേ​ധി​ച്ച​ത്.

ക​ഴി​ഞ്ഞ മാ​ർ​ച്ചി​ൽ പീ​ഡ​ന പ​രാ​തി ഉ​യ​ർ​ന്ന​തി​ന് പി​ന്നാ​ലെ ര​ണ്ടു മാ​സ​ത്തോ​ളം ഇ​യാ​ൾ ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ മ​ണ്ണാ​ർ​ക്കാ​ട് പ്ര​ത്യേ​ക കോ​ട​തി​യും തു​ട​ർ​ന്ന് ഹൈ​ക്കോ​ട​തി​യും ഇ​യാ​ളു​ടെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ​ക​ൾ ത​ള്ളി​യി​രു​ന്നു.

തു​ട​ർ​ന്ന് പ്ര​തി​യോ​ട് അ​ടി​യ​ന്ത​ര​മാ​യി അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് മു​ന്നി​ൽ കീ​ഴ​ട​ങ്ങാ​ൻ കോ​ട​തി ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. ഇ​തോ​ടെ പോ​ലീ​സി​ൽ കീ​ഴ‌​ട​ങ്ങി​യ പ്ര​തി സ​മ​ർ​പ്പി​ച്ച ജാ​മ്യാ​പേ​ക്ഷ​യാ​ണ് ഹൈ​ക്കോ​ട​തി ഇ​പ്പോ​ൾ ത​ള്ളി​യി​രി​ക്കു​ന്ന​ത്.

ബ​ലാ​ത്സം​ഗം, എ​സ്‌​സി എ​സ്ടി പീ​ഡ​ന നി​രോ​ധ​ന നി​യ​മം എ​ന്നി​വ​യു​ൾ​പ്പെ​ടെ​യു​ള്ള ക​ടു​ത്ത വ​കു​പ്പു​ക​ളാ​ണ് പ്ര​തി​ക്കെ​തി​രെ ചു​മ​ത്തി​യി​ട്ടു​ള്ള​ത്. സം​ഭ​വം വ​ലി​യ രാ​ഷ്ട്രീ​യ വി​വാ​ദ​ങ്ങ​ൾ​ക്ക് വ​ഴി​വെ​ച്ച​തോ​ടെ ഡി​സി​സി നേ​തൃ​ത്വം ഇ​ട​പെ​ട്ട് പ്ര​ശോ​ഭ് വ​ത്സ​നെ കോ​ൺ​ഗ്ര​സിൽ നി​ന്ന് പു​റ​ത്താ​ക്കി​യി​രു​ന്നു.

National

ടി​സി​എ​സ് മ​ത​പ​രി​വ​ർ​ത്ത​ന​ശ്ര​മം: മു​ന്‍​കൂ​ര്‍ ജാ​മ്യം​തേ​ടി നി​ദ ഖാ​ന്‍

നാ​സി​ക്: നാ​സി​ക്കി​ലെ ടി​സി​എ​സി​ൽ മ​ത​പ​രി​വ​ർ​ത്ത​ന​ത്തി​നു ശ്ര​മി​ച്ചു​വെ​ന്ന കേ​സി​ൽ പ്ര​തി​സ്ഥാ​ന​ത്തു​ള്ള ജീ​വ​ന​ക്കാ​രി നി​ദ ഖാ​ൻ മു​ൻ​കൂ​ർ ജാ​മ്യം തേ​ടി കോ​ട​തി​യെ സ​മീ​പി​ച്ചു.

ര​ണ്ടു​മാ​സം ഗ​ര്‍​ഭി​ണി ആ​യ​തി​നാ​ല്‍ മു​ന്‍​കൂ​ര്‍ ജാ​മ്യം വേ​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. ഏ​ഴു​വ​ര്‍​ഷ​ത്തി​ല്‍ താ​ഴെ ശി​ക്ഷ ല​ഭി​ക്കാ​വു​ന്ന കു​റ്റ​മാ​ണ് ത​നി​ക്കെ​തി​രേ ചു​മ​ത്തി​യി​രി​ക്കു​ന്ന​തെ​ന്നും നാ​സി​ക് സെ​ഷ​ന്‍​സ് കോ​ട​തി​യി​ല്‍ ന​ല്‍​കി​യ അ​പേ​ക്ഷ​യി​ൽ പ​റ​യു​ന്നു.

നി​ദ ഖാ​നെ​തി​രേ മ​ത​പ​രി​വ​ര്‍​ത്ത​ന​ത്തി​നു ശ്ര​മി​ച്ചു എ​ന്ന കേ​സ് മാ​ത്ര​മാ​ണ് നി​ല​വി​ലു​ള്ള​തെ​ന്ന് നാ​സി​ക് പോ​ലീ​സ് ക​മ്മി​ഷ​ണ​ര്‍ സ​ന്ദീ​പ് കാ​ര്‍​നി​ക് അ​റി​യി​ച്ചു. അ​തി​നി​ടെ നി​ദ ഖാ​ന്‍ എ​ച്ച്ആ​ര്‍ മാ​നേ​ജ​ര്‍ ആ​ണെ​ന്ന ത​ര​ത്തി​ലു​ള്ള വാ​ര്‍​ത്ത​ക​ള്‍ അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്ന് ടി​സി​എ​സും വ്യ​ക്ത​മാ​ക്കി. ഫോ​ണ്‍ വ​ഴി മാ​ര്‍​ക്ക​റ്റിം​ഗ് ന​ട​ത്തു​ന്ന ടെ​ലി​കോ​ള​ര്‍ ജീ​വ​ന​ക്കാ​രി മാ​ത്ര​മാ​ണി​വ​ർ.

ഓ​ഫീ​സി​ലെ ലൈം​ഗി​കാ​തി​ക്ര​മ പ​രാ​തി​ക​ള്‍ പ​രി​ഹ​രി​ക്കാ​നു​ള്ള സ​മി​തി​യി​ല്‍ 2022നും 2026​നു​മി​ട​യി​ല്‍ ആ​രും പ​രാ​തി​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നും ടി​സി​എ​സ് ചീ​ഫ് എ​ക്‌​സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​റും മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റു​മാ​യ കെ.​ കൃ​തി​വാ​സ​ന്‍ പ​റ​ഞ്ഞു.

അ​തേ​സ​മ​യം ആ​രോ​പ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ഭ്യ​ന്ത​ര അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്. വി​വാ​ദ​ത്തി​ൽ നിദ ഉ​ള്‍​പ്പെ​ടെ എട്ടു പേ​ര്‍​ക്കെ​തി​രെ​യാ​ണു കേ​സ്. ടീം ​ലീ​ഡ​ര്‍​മാ​ര്‍ ഉ​ള്‍​പ്പെ​ടെ ആറു പു​രു​ഷ​ന്‍​മാ​രും ഓ​പ്പ​റേ​ഷ​ന്‍​സ് വി​ഭാ​ഗ​ത്തി​ലെ ഒ​രു സ്ത്രീ​യും നേ​ര​ത്തേ അ​റ​സ്റ്റി​ലാ​യി​രു​ന്നു. അ​റ​സ്റ്റി​ലാ​യ​വ​ര്‍ സം​ഘം ചേ​ര്‍​ന്നാ​ണു പ്ര​വ​ര്‍​ത്തി​ച്ച​തെ​ന്നാ​ണു വി​വ​രം. അ​ന്വേ​ഷ​ണ​ത്തി​ന് എ​ന്‍​ഐ​എ​യു​ടെ സ​ഹാ​യം തേ​ടി​യി​ട്ടു​ണ്ട്.

ആ​രോ​പ​ണ​ങ്ങ​ള്‍ അ​തീ​വ ഗൗ​ര​വ​മു​ള്ള​താ​ണെ​ന്നും കോ​ര്‍​പ​റേ​റ്റ് ജി​ഹാ​ദി​ന്‍റെ ഭാ​ഗ​മാ​ണെ​ന്നു തെ​ളി​ഞ്ഞാ​ല്‍ ശ​ക്ത​മാ​യ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നും മ​ഹാ​രാ​ഷ്‌​ട്ര മു​ഖ്യ​മ​ന്ത്രി ദേ​വേ​ന്ദ്ര ഫ​ഡ്‌​നാ​വി​സ് പ​റ​ഞ്ഞു.സം​ഭ​വ​ത്തി​ന്‍റെ മൂ​ല​കാ​ര​ണം ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മം തു​ട​രു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

National

നൈ​റ്റ് ക്ല​ബ്ബ് ദു​ര​ന്തം: ലൂ​ത്ര സ​ഹോ​ദ​ര​ന്മാ​ർ​ക്ക് ജാ​മ്യം, പു​റ​ത്തി​റ​ങ്ങാ​നാ​കി​ല്ല

പ​നാ​ജി: ഗോ​വ​യി​ലെ നൈ​റ്റ് ക്ല​ബ്ബി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​തെ തു​ട​ർ​ന്ന് നി​ര​വ​ധി പേ​ർ മ​രി​ച്ച കേ​സി​ൽ നൈ​റ്റ് ക്ല​ബ്ബ് ഉ​ട​മ​ക​ളാ​യ ഗൗ​ര​വ് ലൂ​ത്ര​യ്ക്കും സൗ​ര​ഭ് ലൂ​ത്ര​യ്ക്കും ജാ​മ്യം.

മെ​ഴ്‌​സ​സി​ലെ അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യാ​ണ് ജാ​മ്യം ന​ൽ​കി​യ​ത്. എ​ന്നാ​ൽ, വ്യാ​ജ​രേ​ഖ ച​മ​ച്ചു​വെ​ന്ന കേ​സ് നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ ഇ​വ​ർ​ക്ക് പു​റ​ത്തി​റ​ങ്ങാ​നാ​കി​ല്ല.

25 പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ തീ​പി​ടി​ത്ത​ത്തി​ന് പി​ന്നാ​ലെ താ​യ്‌​ല​ൻ​ഡി​ലേ​ക്ക് ക​ട​ന്ന ലൂ​ത്ര സ​ഹോ​ദ​ര​ന്മാ​രെ തി​രി​ക​യെ​ത്തി​ച്ചി​രു​ന്നു. നോ​ർ​ത്ത് ഗോ​വ​യി​ലെ കോ​ൾ​വാ​ലെ സെ​ൻ​ട്ര​ൽ ജ​യി​ലി​ലാ​ണ് ഇ​വ​രു​ള്ള​ത്. തീ​പി​ടു​ത്ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്, അ​ശ്ര​ദ്ധ, മ​നു​ഷ്യ​ജീ​വ​ൻ അ​പ​ക​ട​ത്തി​ലാ​ക്ക​ൽ, മ​റ്റ് കു​റ്റ​കൃ​ത്യ​ങ്ങ​ൾ എ​ന്നീ കു​റ്റ​ങ്ങ​ളാ​ണ് അ​വ​ർ​ക്കെ​തി​രെ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്.

തീ ​പി​ടി​ത്ത​മു​ണ്ടാ​യ കേ​സി​ലെ അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​യെ​ന്നും കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നും ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​ന്ന​തി​നി​ടെ അ​വ​രു​ടെ അ​ഭി​ഭാ​ഷ​ക​ൻ കോ​ട​തി​യെ ബോ​ധി​പ്പി​ച്ചു. വി​ചാ​ര​ണ​യ്ക്ക് കൂ​ടു​ത​ൽ സ​മ​യ​മെ​ടു​ക്കു​മെ​ന്നും പ്ര​തി​ക​ളെ ഇ​നി​യും ജ​യി​ലി​ൽ അ​ട​യ്ക്ക​രു​തെ​ന്നും അ​ഭി​ഭാ​ഷ​ക​ൻ വാ​ദി​ച്ചു.

പ്ര​തി​ക​ൾ സാ​ക്ഷി​ക​ളെ സ്വാ​ധീ​നി​ക്ക​രു​തെ​ന്നും തെ​ളി​വു​ക​ൾ ന​ശി​പ്പി​ക്ക​രു​തെ​ന്നും കോ​ട​തി​യു​ടെ മു​ൻ​കൂ​ർ അ​നു​മ​തി​യി​ല്ലാ​തെ രാ​ജ്യം വി​ട​രു​തെ​ന്നും തു​ട​ങ്ങി​യ ക​ർ​ശ​ന നി​ബ​ന്ധ​ന​ക​ളോ​ടെ​യാ​ണ് കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ച​ത്.

പ്ര​തി​ക​ളു​ടെ മൊ​ബൈ​ൽ ന​മ്പ​റു​ക​ളും താ​മ​സ വി​ലാ​സ​വും സ​മ​ർ​പ്പി​ക്കാ​നും കോ​ട​തി നി​ർ​ദ്ദേ​ശി​ച്ചി​ട്ടു​ണ്ട്. കൂ​ടാ​തെ, പാ​സ്പോ​ർ​ട്ടു​ക​ളും സ​മ​ർ​പ്പി​ക്ക​ണം. എ​ന്നാ​ൽ, നി​ശാ​ക്ല​ബ് ന​ട​ത്തു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ രേ​ഖ​ക​ൾ വ്യാ​ജ​മാ​യി നി​ർ​മി​ച്ചെ​ന്ന കേ​സ് നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ ഇ​വ​ർ​ക്ക് പു​റ​ത്തി​റ​ങ്ങാ​ൻ സാ​ധി​ക്കി​ല്ല.

 

Kerala

മു​ള്ള​ൻ​പ​ന്നി​യെ അ​ടി​ച്ചു​കൊ​ന്ന കേ​സ്: വെള്ളനാട് ശശിക്ക് ജാമ്യം

തി​രു​വ​ന​ന്ത​പു​രം: വ​ന്യ​ജീ​വി സം​ര​ക്ഷ​ണ നി​യ​മ​പ്ര​കാ​രം സം​ര​ക്ഷി​ക്ക​പ്പെ​ട്ട മു​ള്ള​ൻ​പ​ന്നി​യെ അ​ടി​ച്ചു​കൊ​ന്ന കേ​സി​ൽ പ്ര​തി​യാ​യ വെ​ള്ള​നാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും സി​പി​എം നേ​താ​വു​മാ​യ വെ​ള്ള​നാ​ട് ശ​ശിക്ക് ജാമ്യം. നെടുമങ്ങാട് ഫോറസ്റ്റ് കോടതിയാണ് ജാമ്യം നൽകിയത്.

അതേസമയം വെള്ളനാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി നൽകിയ മറ്റൊരു പരാതിയിൽ എസ്‌സി-എസ്ടി ആക്ട് പ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്. ഈ കേസിൽ ജാമ്യം തേടി ശശി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

മുള്ളൻപന്നിയെ കൊന്ന കേസിൽ ആ​ഴ്ച​ക​ളോ​ളം ഒ​ളി​വി​ൽ ക​ഴി​ഞ്ഞ ശേ​ഷ​മാ​ണ് ശശി കീ​ഴ​ട​ങ്ങി​യ​ത്. ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി 28-നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. വെ​ള്ള​നാ​ട് വാ​ളി​യ​റ​യി​ലെ ഒ​രു വീ​ട്ടി​ൽ ക​യ​റി​യ മു​ള്ള​ൻ​പ​ന്നി​യെ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ത്തു​ന്ന​തി​ന് മു​ൻ​പ് ശ​ശി ഇ​രു​മ്പ് പൈ​പ്പ് ഉ​പ​യോ​ഗി​ച്ച് അ​ടി​ച്ചു കൊ​ല്ലു​ക​യാ​യി​രു​ന്നു.

ഇ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ച്ച​തോ​ടെ വ​നം​വ​കു​പ്പ് ജാ​മ്യ​മി​ല്ലാ വ​കു​പ്പു​ക​ൾ പ്ര​കാ​രം കേ​സെ​ടു​ത്തു. കേ​സെ​ടു​ത്ത​തി​ന് പി​ന്നാ​ലെ ശ​ശി ഒ​ളി​വി​ൽ പോ​വു​ക​യാ​യി​രു​ന്നു. അ​ദ്ദേ​ഹം സ​മ​ർ​പ്പി​ച്ച മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ തി​രു​വ​ന​ന്ത​പു​രം അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് കോ​ട​തി നേരത്തെ ത​ള്ളി​യി​രു​ന്നു.

Kerala

അ​നീ​ഷ് ബാ​ബു​വി​ന്‍റെ ജാ​മ്യ​ഹ​ര്‍​ജി ത​ള്ളി

കൊ​​​​ച്ചി: എ​​​​ന്‍​ഫോ​​​​ഴ്‌​​​​സ്‌​​​​മെ​​​​ന്‍റ് ഡ​​​​യ​​​​റ​​​​ക്ട​​​​റേ​​​​റ്റ് (​ഇ​​​​ഡി) അ​​​​റ​​​​സ്റ്റ് ചെ​​​​യ്ത ക​​​​ശു​​​​വ​​​​ണ്ടി വ്യ​​​​വ​​​​സാ​​​​യി അ​​​​നീ​​​​ഷ് ബാ​​​​ബു​​​​വി​​​​ന്‍റെ ജാ​​​​മ്യ​​​​ഹ​​​​ര്‍​ജി ഹൈ​​​​ക്കോ​​​​ട​​​​തി ത​​​​ള്ളി.

അ​​​​ന്വേ​​​​ഷ​​​​ണം നി​​​​ര്‍​ണാ​​​​യ​​​​ക ഘ​​​​ട്ട​​​​ത്തി​​​​ലാ​​​​ണെ​​​​ന്നും തെ​​​​ളി​​​​വ് ശേ​​​​ഖ​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​ന​​​​ട​​​​ക്കം സ​​​​മ​​​​യം അ​​​​നു​​​​വ​​​​ദി​​​​ക്കേ​​​​ണ്ട​​​​തു​​​​ണ്ടെ​​​​ന്നും ക​​​​ണ​​​​ക്കി​​​​ലെ​​​​ടു​​​​ത്താ​​​​ണ് ജ​​​​സ്റ്റീ​​​​സ് കൗ​​​​സ​​​​ര്‍ എ​​​​ട​​​​പ്പ​​​​ഗ​​​​ത്ത് ഹ​​​​ര്‍​ജി ത​​​ള്ളി​​​​യ​​​​ത്.

നി​​​​ര​​​​പ​​​​രാ​​​​ധി​​​​യാ​​​​ണെ​​​​ന്നും കേ​​​​സി​​​​ല്‍ കു​​​​ടു​​​​ക്കി​​​​യ​​​​താ​​​​ണെ​​​​ന്നു​​​​മാ​​​​യി​​​​രു​​​​ന്നു ഹ​​​​ര്‍​ജി​​​​ക്കാ​​​​ര​​​​ന്‍റെ വാ​​​​ദം.

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള; കെ. ​എ​സ്.​ബൈ​ജു​വി​ന് ജാ​മ്യം

കൊ​ല്ലം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​ക്കേ​സി​ൽ മു​ൻ തി​രു​വാ​ഭ​ര​ണ ക​മ്മീ​ഷ​ണ​ർ കെ.​എ​സ്. ബൈ​ജു​വി​ന് ജാ​മ്യം. കൊ​ല്ലം വി​ജി​ല​ൻ​സ് കോ​ട​തി​യാ​ണ് ജാ​മ്യം അ​നു​വ​ദി​ച്ച​ത്. ദ്വാ​ര​പാ​ല​ക ശി​ല്പ കേ​സി​ലാ​ണ് കോ​ട​തി സ്വാ​ഭാ​വി​ക​ജാ​മ്യം അ​നു​വ​ദി​ച്ച​ത്.

റി​മാ​ൻ​ഡ് കാ​ലാ​വ​ധി 90 ദി​വ​സം പി​ന്നി​ട്ട​തോ​ടെ​യാ​ണ് കെ.​എ​സ്. ബൈ​ജു സ്വ​ഭാ​വി​ക ജാ​മ്യ​ത്തി​നാ​യി നീ​ക്കം ന​ട​ത്തി​യ​ത്. നേ​ര​ത്തെ ക​ട്ടി​ള​പ്പാ​ളി കേ​സി​ൽ ജാ​മ്യം ല​ഭി​ച്ചി​രു​ന്നു. ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​ക്കേ​സി​ൽ ഇ​തു​വ​രെ ആ​റു പ്ര​തി​ക​ളാ​ണ് ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ​ത്.

ഒ​ന്നാം പ്ര​തി ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി അ​ട​ക്കം നാ​ലു പേ​ർ​ക്ക് സ്വാ​ഭാ​വി​ക ജാ​മ്യ​മാ​ണ് ല​ഭി​ച്ച​ത്. എ​സ്ഐ​ടി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കാ​ത്ത​ത് കൂ​ടി ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് പ്ര​തി​ക​ൾ പു​റ​ത്തി​റ​ങ്ങി​യ​ത്.

 അ​തേ​സ​മ​യം ദേ​വ​സ്വം ബോ​ർ​ഡ് മു​ൻ അം​ഗം കെ.​പി.​ശ​ങ്ക​ര​ദാ​സി​ന്‍റെ റി​മാ​ൻ​ഡ് കാ​ലാ​വ​ധി 14 ദി​വ​സ​ത്തേ​ക്ക് ദീ​ർ​ഘി​പ്പി​ച്ചു. ഓ​ൺ​ലൈ​നി​ലാ​ണ് ശ​ങ്ക​ര​ദാ​സി​നെ ഹാ​ജ​രാ​ക്കി​യ​ത്. ആ​രോ​ഗ്യ​കാ​ര​ണ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി ശ​ങ്ക​ര​ദാ​സ് സ​മ​ർ​പ്പി​ച്ച ജാ​മ്യാ​പേ​ക്ഷ​യി​ൽ മാ​ർ​ച്ച് ര​ണ്ടി​ന് വി​ധി പ​റ​യും.

Kerala

​ശബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള; സു​ധീ​ഷ് കു​മാ​ർ ജയിൽ മോചിതനായി

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ല്‍ പ്ര​തി​യാ​യ മു​ൻ എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ർ സു​ധീ​ഷ് കു​മാ​ർ ജയിൽ മോചിതനായി. എസ്ഐടി കുറ്റപത്രം നൽകാത്തതിനെ തുടർന്ന് സ്വാഭാവിക ജാമ്യം ലഭിക്കുകയായിരുന്നു. കൊല്ലം വിജിലൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്.

അ​തേ​സ​മ​യം, കേ​സി​ലെ മ​റ്റൊ​രു പ്ര​തി​യാ​യ ദേ​വ​സ്വം മു​ൻ ക​മ്മീ​ഷണർ എ​ൻ. വാ​സു​വി​നെ 14 ദി​വ​സ​ത്തേ​ക്ക് വീ​ണ്ടും റി​മാ​ൻ​ഡ് ചെ​യ്തു. റി​മാ​ൻ​ഡ് കാ​ലാ​വ​ധി അ​വ​സാ​നി​ച്ച​തോ​ടെ കൊ​ല്ലം വി​ജി​ല​ൻ​സ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്യു​ക​യാ​യി​രു​ന്നു.

 

 

National

അ​റ​സ്റ്റി​ലാ​യ മ​ല​യാ​ളി പാ​സ്റ്റ​ർ​ക്കു ജാ​മ്യം‌

ല​​​​ക്നോ: ഉ​​​​ത്ത​​​​ർ​​​​പ്ര​​​​ദേ​​​​ശി​​​​ലെ കാ​​​​ൺ​​​​പു​​​​രി​​​​ൽ മ​​​​ത​​​​പ​​​​രി​​​​വ​​​​ർ​​​​ത്ത​​​​നം ആ​​​​രോ​​​​പി​​​​ച്ച് അ​​​​റ​​​​സ്റ്റി​​​​ലാ​​​​യി റി​​​മാ​​​ൻ​​​ഡി​​​ലാ​​​യി​​​രു​​​ന്ന മ​​​​ല​​​​യാ​​​​ളി പാ​​​​സ്റ്റ​​​​ർ​​​​ക്കു ജാ​​​​മ്യം. ക​​​​ഴി​​​​ഞ്ഞ 13ന് ​​​അ​​​റ​​​സ്റ്റി​​​ലാ​​​യ തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം സ്വ​​​​ദേ​​​​ശി​​ പാ​​​​സ്റ്റ​​​​ർ ആ​​​​ൽ​​​​ബി​​​​ന് കാ​​​ൺ​​​പു​​​ർ മ​​​​ജി​​​​സ്ട്രേ​​​​റ്റ് കോ​​​​ട​​​​തി​​​​യാ​​​​ണു ജാ​​​​മ്യം അ​​​​നു​​​​വ​​​​ദി​​​​ച്ച​​​​ത്.

ബ​​​​ജ്‌​​​​രം​​​​ഗ്ദ​​​​ൾ പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രു​​​​ടെ പ​​​​രാ​​​​തി​​​​യെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് മ​​​​ത​​​​പ​​​​രി​​​​വ​​​​ർ​​​​ത്ത​​​​നം ആ​​​​രോ​​​​പി​​​​ച്ചാ​​​ണ് ഇദ്ദേഹത്തെ ഗ​​​തം​​​പു​​​ർ പോ​​​​ലീ​​​​സ് അ​​​​റ​​​​സ്റ്റ് ചെ​​​​യ്ത​​​​ത്. കാ​​​​ൺ​​​​പു​​​​രി​​​​ന​​​​ടു​​​​ത്ത് നൗ​​​​രം​​​​ഗ​​​​യി​​​​ലു​​​​ള്ള വീ​​​​ട്ടി​​​​ലെ​​​​ത്തി​​​​ച്ച് ആ​​​​ളു​​​​ക​​​​ളെ മ​​​​ത​​​​പ​​​​രി​​​​വ​​​​ർ​​​​ത്ത​​​​നം ന​​​​ട​​​​ത്തു​​​​ന്നു​​​​വെ​​​​ന്നാ​​​​യി​​​​രു​​​​ന്നു പ​​​​രാ​​​​തി.

ബി​​​​എ​​​​ൻ​​​​എ​​​​സി​​​​ലെ വി​​​​വി​​​​ധ വ​​​​കു​​​​പ്പു​​​​ക​​​​ൾ കൂ​​​​ടാ​​​​തെ നി​​​​ർ​​​​ബ​​​​ന്ധി​​​​ത മ​​​​ത​​​​പ​​​​രി​​​​വ​​​​ർ​​​​ത്ത​​​​ന​​​​ത്തി​​​​ന് ഉ​​​​ത്ത​​​​ർ​​​​പ്ര​​​​ദേ​​​​ശ് സ​​​​ർ​​​​ക്കാ​​​​ർ പാ​​​​സാ​​​​ക്കി​​​​യ നി​​​​യ​​​​മ​​​​ത്തി​​​​ലെ ജാ​​​​മ്യ​​​​മി​​​​ല്ലാ വ​​​​കു​​​​പ്പു​​​​ക​​​​ൾ​​​ക്കൂ​​​​ടി ചേ​​​​ർ​​​​ത്താ​​​​ണ് കേ​​​​സെ​​​​ടു​​​​ത്തി​​​​രു​​​​ന്ന​​​​ത്. കാ​​​​ൺ​​​​പു​​​​രി​​​​ലെ ജ​​​​യി​​​​ലി​​​​ലാ​​​​യി​​​​രു​​​​ന്നു പാ​​​​സ്റ്റ​​​​ർ ആ​​​​ൽ​​​​ബി​​​​ൻ.

Kerala

ക​രു​വ​ന്നൂ​ർ ബാ​ങ്ക് ത​ട്ടി​പ്പ്; ഏ​ഴ് പ്ര​തി​ക​ളു​ടെ മു​ൻ‌​കൂ​ർ ജാ​മ്യാ​പേ​ക്ഷ സു​പ്രീം​കോ​ട​തി ത​ള്ളി

ന്യൂ​ഡ​ൽ​ഹി: ക​രു​വ​ന്നൂ​ർ സ​ഹ​ക​ര​ണ ബാ​ങ്ക് ത​ട്ടി​പ്പ് കേ​സി​ല്‍ ഏ​ഴു പ്ര​തി​ക​ളു​ടെ മു​ൻ‌​കൂ​ർ ജാ​മ്യാ​പേ​ക്ഷ സു​പ്രീം​കോ​ട​തി ത​ള്ളി. ജ​സ്റ്റീ​സ് അ​മാ​നു​ള്ള അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചാ​ണ് ജാ​മ്യം നി​ഷേ​ധി​ച്ച​ത്.

2006 മു​ത​ൽ 2011 വ​രെ ബാ​ങ്കി​ന്‍റെ ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗ​ങ്ങ​ളാ​യി​രു​ന്ന എം.​വി.​ജ​സ്‌​റ്റി​ൻ, എ.​ആ​ർ.​പീ​താം​ബ​ര​ൻ, ടി.​എം.​പു​ഷ്‌​പ​രാ​ജ​ൻ, പി.​കെ.​കു​മാ​ര​ൻ, കെ.​കെ. കൃ​ഷ്ണ​ൻ, കെ.​വി.​ഷ​ൺ​മു​ഖ​ൻ, കെ.​എ.​ന​കു​ല​ൻ എ​ന്നി​വ​രു​ടെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ​യാ​ണ് സു​പ്രീം​കോ​ട​തി ത​ള്ളി​യ​ത്.

ത​ങ്ങ​ളു​ടെ കാ​ല​യ​ള​വി​ൽ നി​ക്ഷേ​പ​ക​ർ​ക്ക് യാ​തൊ​രു സാ​മ്പ​ത്തി​ക ന​ഷ്‌​ട​വും ഉ​ണ്ടാ​യി​ട്ടി​ല്ല. ന​യ​പ​ര​മാ​യ കാ​ര്യ​ങ്ങ​ളി​ലൊ​ന്നും ഇ​ട​പെ​ട്ടി​ട്ടി​ല്ലെ​ന്നും ഹ​ർ​ജി​ക്കാ​ർ കോ​ട​തി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. എ​ന്നാ​ൽ ഇ​വ​ർ​ക്കു കേ​സി​ൽ പ​ങ്കു​ണ്ടെ​ന്ന് അ​ന്വേ​ഷ​ണ സം​ഘം കോ​ട​തി​യെ അ​റി​യി​ച്ചി​രു​ന്നു.

തു​ട​ർ​ന്ന് മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ കോ​ട​തി ത​ള്ളു​ക​യാ​യി​രു​ന്നു. ഹൈ​ക്കോ​ട​തി ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ​തി​നു പി​ന്നാ​ലെ​യാ​ണ് ഇ​വ​ർ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

 

Kerala

വീ​ണ്ടും അ​ധി​ക്ഷേ​പ വീ​ഡി​യോ; രാ​ഹു​ൽ ഈ​ശ്വ​റി​ന്‍റെ ജാ​മ്യം റ​ദ്ദാ​ക്ക​ണ​മെ​ന്ന് അ​തി​ജീ​വി​ത

തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ല്‍ ഈ​ശ്വ​ര്‍ ജാ​മ്യ വ്യ​വ​സ്ഥ ലം​ഘി​ച്ചെ​ന്ന് ആ​രോ​പി​ച്ച് അ​തി​ജീ​വി​ത പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. സാ​മൂ​ഹി​ക​മാ​ധ്യ​മ​ത്തി​ലൂ​ടെ വീ​ണ്ടും വീ​ഡി​യോ പ​ങ്കു​വെ​ച്ച് അ​ധി​ക്ഷേ​പി​ച്ചെ​ന്നാ​ണ് പ​രാ​തി.

രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ല്‍ പ്ര​തി​യാ​യ ആ​ദ്യ​ത്തെ പീ​ഡ​ന കേ​സി​ലെ പ​രാ​തി​ക്കാ​രി​യാ​ണ് രാ​ഹു​ല്‍ ഈ​ശ്വ​റി​ന് എ​തി​രെ പ​രാ​തി ന​ല്‍​കി​യ​ത്. പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം മേ​ധാ​വി പൂ​ങ്കു​ഴ​ലി​ക്ക് ന​ൽ​കി​യ പ​രാ​തി തി​രു​വ​ന​ന്ത​പു​രം സി​റ്റി സൈ​ബ​ർ പോ​ലീ​സി​ന് കൈ​മാ​റി.

രാ​ഹു​ൽ ജാ​മ്യ​വ്യ​വ​സ്ഥ ലം​ഘി​ച്ചോ​യെ​ന്ന് പ​രി​ശോ​ധി​ക്കു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​ക്കെ​തി​രെ പ​രാ​തി ന​ൽ​കി​യ യു​വ​തി​യെ വീ​ഡി​യോ​യി​ലൂ​ടെ അ​ധി​ക്ഷേ​പി​ച്ച കേ​സി​ൽ രാ​ഹു​ൽ ഈ​ശ്വ​ർ റി​മാ​ൻ​ഡി​ലാ​യി​രു​ന്നു. 16 ദി​വ​സ​ത്തി​നു ശേ​ഷ​മാ​യി​രു​ന്നു ജാ​മ്യം ല​ഭി​ച്ച​ത്.

പ​രാ​തി​ക്കാ​രി​യെ അ​ധി​ക്ഷേ​പി​ക്ക​രു​ത് എ​ന്ന​ത​ട​ക്ക​മു​ള്ള വ്യ​വ​സ്ഥ​ക​ളോ​ടെ​യാ​യി​രു​ന്നു കോ​ട​തി ​രാ​ഹു​ലി​ന് ജാ​മ്യം അ​നു​വ​ദി​ച്ചി​രു​ന്ന​ത്. ത​ന്‍റെ കു​ടും​ബം ത​ക​ർ​ത്ത​ത് രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലാ​ണെ​ന്ന് പ​റ​ഞ്ഞ് അ​തി​ജീ​വി​ത​യു​ടെ ഭ​ർ​ത്താ​വ് ക​ഴി​ഞ്ഞ ദി​വ​സം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു.

തു​ട​ർ​ന്ന് രാ​ഹു​ൽ ഈ​ശ്വ​ർ പു​തി​യ വീ​ഡി​യോ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വെ​ച്ചു. അ​തി​ജീ​വി​ത​യു​ടേ​ത് വ്യാ​ജ പ​രാ​തി​യാ​ണെ​ന്ന​ത് അ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ളാ​ണ് വീ​ഡി​യോ​യി​ൽ പ​റ​ഞ്ഞി​രു​ന്ന​ത്. ഇ​തോ​ടെ​യാ​ണ് അ​തി​ജീ​വി​ത രാ​ഹു​ൽ ഈ​ശ്വ​റി​നെ​തി​രേ പു​തി​യ പ​രാ​തി ന​ൽ​കി​യ​ത്.

National

മ​ഹാ​രാ​ഷ്ട്ര‍​യി​ൽ അ​റ​സ്റ്റി​ലാ​യ മ​ല​യാ​ളി വൈ​ദി​ക​ന് ജാ​മ്യം

നാ​ഗ്പു​ർ: മ​ഹാ​രാ​ഷ്ട്ര‍​യി​ൽ അ​റ​സ്റ്റി​ലാ​യ മ​ല​യാ​ളി വൈ​ദി​ക​ന് ജാ​മ്യം. വ​റൂ​ട് കോ​ട​തി​യാ​ണ് ജാ​മ്യം അ​നു​വ​ദി​ച്ച​ത്. നാ​ഗ്പു​ർ‌ മി​ഷ​നി​ലെ ഫാ​ദ​ര്‍ സു​ധീ​റി​നാ​ണ് ജാ​മ്യം ല​ഭി​ച്ച​ത്. വൈ​ദി​ക​നൊ​പ്പ​മു​ണ്ടാ​യി​രു​ന്ന ഏഴ് പേ​ർ​ക്കും കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

നാ​ഗ്പു​ർ‌ ഷിം​ഗോ​ഡി​യി​ലാ​യി​രു​ന്നു സം​ഭ​വം. നി​ർ​ബ​ന്ധി​ത മ​ത​പ​രി​വ​ർ​ത്ത​നം ആ​രോ​പി​ച്ചാ​യി​രു​ന്നു വൈ​ദി​ക​നെ​യും ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​വ​രെ​യും മ​ഹാ​രാ​ഷ്ട്ര പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. നാ​ഗ്പു​ർ‌ മി​ഷ​നി​ലെ ഫാ​ദ​ര്‍ സു​ധീ​ര്‍, ഭാ​ര്യ ജാ​സ്മി​ൻ, ഇ​വ​ർ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന മ​റ്റ് ആറ് പേ​രെ​യു​മാ​ണ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്ന​ത്.

നാ​ഗ്‍​പു​രി​ൽ ന​ട​ന്ന ക്രി​സ്മ​സ് പ്രാ​ർ‌​ഥ​ന യോ​ഗ​ത്തി​നി​ടെ ആ​യി​രു​ന്നു പോ​ലീ​സ് ന​ട​പ​ടി. ബ​ജ്‌​റം​ഗ​ദ​ൾ പ്ര​വ​ർ​ത്ത​ക​ർ ന​ൽ​കി‍​യ പ​രാ​തി​യി​ലാ​ണ് പോ​ലീ​സ് വൈദികനെയും ഒപ്പമുണ്ടായിരുന്നവരെയും കസ്റ്റഡിയിലെടുത്തത്.

 

 

 

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള; ഗോ​വ​ർ​ധ​ൻ ഹൈ​ക്കോ​ട​തി​യി​ൽ ജാ​മ്യാ​പേ​ക്ഷ ന​ൽ​കി

കൊച്ചി: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന ബെ​ല്ലാ​രി​യി​ലെ ജ്വ​ല്ല​റി ഉ​ട​മ ഗോ​വ​ർ​ധ​ൻ ഹൈ​ക്കോ​ട​തി​യി​ൽ ജാ​മ്യാ​പേ​ക്ഷ ന​ൽ​കി. അ​യ്യ​പ്പ ഭ​ക്ത​നാ​യ താ​ൻ സ്വ​ർ​ണ​മാ​യും പ​ണ​മാ​യും ശ​ബ​രി​മ​ല​യി​ൽ സം​ഭാ​വ​ന ന​ൽ​കി​യി​ട്ടു​ണ്ട്.

ഒ​രു കോ​ടി​യി​ല​ധി​കം രൂ​പ ഇ​ങ്ങ​നെ ന​ൽ​കി. പാ​ളി​ക​ൾ സ്വ​ർ​ണം പൂ​ശി​യശേ​ഷ​വും അ​ന്ന​ദാ​ന​ത്തി​നും പ​ണം ന​ൽ​കി. സ്വ​ർ​ണ​മാ​ല​യും അ​യ്യ​പ്പ​ന് സ​മ​ർ​പ്പി​ച്ചു. ഇ​തി​ന് ശേ​ഷം ത​ന്‍റെ കൈ​യി​ൽ നി​ന്ന് 80 ല​ക്ഷം മൂ​ല്യ​മു​ള്ള സ്വ​ർ​ണം എ​സ്ഐ​ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി വാ​ങ്ങി​യെ​ന്നും ഗോ​വ​ർ​ധ​ൻ ആ​രോ​പി​ച്ചു.

ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ പോ​റ്റി​യു​മാ​യു​ള്ള ത​ന്‍റെ ബ​ന്ധം 2009 തു​ട​ങ്ങി​യ​താ​ണ്. ക​ന്ന​ഡ​യും ഇം​ഗ്ലീ​ഷും മാ​ത്രം അ​റി​യാ​മാ​യി​രു​ന്ന ത​നി​ക്ക് പ​ടി​പൂ​ജ ബു​ക്ക് ചെ​യ്യാ​ൻ പോ​റ്റി സ​ഹാ​യി​ച്ച​തോ​ടെ​യാ​ണ് ഈ ​സൗ​ഹൃ​ദം തു​ട​ങ്ങി​യ​ത്. പോ​റ്റി​യു​ടെ നി​ർ​ദേ​ശ പ്ര​കാ​രം ശ​ബ​രി​മ​ല ശ്രീ​കോ​വി​ലി​ന്‍റെ വാ​തി​ൽ നി​ർ​മാ​ണ​ത്തി​ന് പ​ണം മു​ട​ക്കി​യ​ത് താ​നാ​ണെ​ന്നും ഗോ​വ​ർ​ധ​ന്‍റെ ജാ​മ്യാ​പേ​ക്ഷ​യി​ൽ പ​റ​യു​ന്നു.

അ​തേ​സ​മ​യം സ്മാ​ർ​ട്ട് ക്രി​യേ​ഷ​ൻ​സ് സി​ഇ​ഒ പ​ങ്ക​ജ് ഭ​ണ്ഡാ​രി​യേ​യും ഗോ​വ​ർ​ദ്ധ​നെ​യും ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി ചോ​ദ്യം ചെ​യ്യാ​ൻ ഒ​രു​ങ്ങു​ക​യാ​ണ് എ​സ്ഐ​ടി. ര​ണ്ട് പേ​രെ​യും ക​സ്റ്റ​ഡി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ട് ഇ​ന്ന് കൊ​ല്ലം വി​ജി​ല​ൻ​സ് കോ​ട​തി​യി​ൽ അ​പേ​ക്ഷ ന​ൽ​കും.

Kerala

ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള; സു​ധീ​ഷ് കു​മാ​റി​ന്‍റെ ജാ​മ്യാ​പേ​ക്ഷ ത​ള്ളി

കൊ​ല്ലം: ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള കേ​സി​ൽ മു​ൻ എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ര്‍ സു​ധീ​ഷ് കു​മാ​റി​ന് തി​രി​ച്ച​ടി. സു​ധീ​ഷ് കു​മാ​ർ സ​മ​ർ​പ്പി​ച്ച ര​ണ്ട് ജാ​മ്യാ​പേ​ക്ഷ​ക​ളും കൊ​ല്ലം വി​ജി​ല​ൻ​സ് കോ​ട​തി ത​ള്ളി.

റി​മാ​ന്‍​ഡി​ൽ ക​ഴി​യു​ന്ന ഒ​ന്നാം പ്ര​തി ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യെ​യും മു​ൻ അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​ര്‍ മു​രാ​രി ബാ​ബു​വി​നെ​യും ക​സ്റ്റ​ഡി​യി​ൽ വി​ട്ടു. കൊ​ല്ലം വി​ജി​ല​ന്‍​സ് കോ​ട​തി​യാ​ണ് എ​സ്ഐ​ടി​യു​ടെ ക​സ്റ്റ​ഡി​യി​ൽ വി​ട്ട​ത്.

ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യെ ക​ട്ടി​ള​പ്പാ​ളി കേ​സി​ലും മു​രാ​രി ബാ​ബു​വി​നെ ദ്വാ​ര​പാ​ല​ക ശി​ല്പ കേ​സി​ലു​മാ​ണ് അ​ന്വേ​ഷ​ണ സം​ഘം ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി​യ​ത്. വി​ശ​ദ​മാ​യ ചോ​ദ്യം ചെ​യ്യ​ലി​ന് ര​ണ്ടു ദി​വ​സം ക​സ്റ്റ​ഡി​യി​ൽ വേ​ണ​മെ​ന്ന് അ​ന്വേ​ഷ​ണ സം​ഘം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

സ്വ​ർ​ണ​ക്കൊ​ള്ള​യി​ൽ ഉ​ന്ന​ത​രു​ടെ പ​ങ്ക് അ​ട​ക്കം അ​ന്വേ​ഷി​ക്കു​ന്ന​തി​നാ​ണ് പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങു​ന്ന​ത്. അ​തേ​സ​മ​യം ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി ന​ൽ​കി​യ ജാ​മ്യ ഹ​ര്‍​ജി 18 ന് ​വി​ജി​ല​ൻ​സ് കോ​ട​തി പ​രി​ഗ​ണി​ക്കും.

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യി​ൽ കേ​സ് രേ​ഖ​ക​ൾ ആ​വ​ശ്യ​പ്പെ​ട്ട് ഇ​ഡി സ​മ​ർ​പ്പി​ച്ച അ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​ന്ന​ത് 17ലേ​ക്ക് മാ​റ്റി​വെ​ച്ചി​രു​ന്നു. കൊ​ല്ലം വി​ജി​ല​ന്‍​സ് കോ​ട​തി​യി​ലാ​ണ് ഇ​ഡി അ​പേ​ക്ഷ ന​ൽ​കി​യ​ത്.

 

Kerala

രാഹുൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന് മു​ൻ​കൂ​ർ ജാ​മ്യം കി​ട്ടി​യ​ത് പ്രോ​സി​ക്യൂ​ഷ​ന്‍റെ ക​ഴി​വു​കേ​ട്: കെ. മുരളീധരൻ

തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന് മു​ൻ​കൂ​ർ ജാ​മ്യം കി​ട്ടി​യ​ത് പ്രോ​സി​ക്യൂ​ഷ​ന്‍റെ ക​ഴി​വു​കേ​ടാ​ണെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് കെ. ​മു​ര​ളീ​ധ​ര​ൻ.

കോ​ൺ​ഗ്ര​സ് ആ ​ചാ​പ്റ്റ​ർ ക്ലോ​സ് ചെ​യ്ത​താ​ണ്. കേ​ര​ള പോ​ലീ​സ് അ​ന്വേ​ഷ​ണം പ​രാ​ജ​പ്പെ​ട്ടു​വെ​ന്നും മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു.

പു​ക​ഞ്ഞ കൊ​ള്ളി പു​റ​ത്താ​ണ്. തെ​ളി​വു​ണ്ടെ​ന്ന് പ​റ​ഞ്ഞി​ട്ടും ര​ണ്ടാ​ഴ്ച ഒ​ന്നും ചെ​യ്യാ​ൻ ക​ഴി​ഞ്ഞി​ല്ല. രാ​ഹു​ലി​ന് ജാ​മ്യം കി​ട്ടി​യാ​ലും കി​ട്ടി​യി​ല്ലെ​ങ്കി​ലും കോ​ൺ​ഗ്ര​സി​നെ ബാ​ധി​ക്കി​ല്ല. രാ​ഹു​ലി​ന് എ​തി​രാ​യ ര​ണ്ടാ​മ​ത്തെ പ​രാ​തി ജ​നു​വി​ൻ ആ​ണെ​ങ്കി​ലും അ​ല്ലെ​ങ്കി​ലും പാ​ർ​ട്ടി ഒ​രു തീ​രു​മാ​ന​മെ​ടു​ത്ത​ല്ലോ. അ​താ​ണ് പാ​ർ​ട്ടി​യു​ടെ ന​യ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ ദി​ലീ​പി​നെ അ​നു​കൂ​ലി​ച്ചു​ള്ള അ​ടൂ​ർ പ്ര​കാ​ശി​ന്‍റെ പ​രാ​മ​ർ​ശം, യു​ഡി​എ​ഫ് പ​ദ​വി​യി​ലി​രു​ന്ന് ന​ട​ത്താ​ൻ പ​റ്റി​ല്ലെ​ന്നും മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു.

Kerala

രാ​ഹു​ൽ ഈ​ശ്വ​രി​ന്‍റെ ജാ​മ്യാ​പേ​ക്ഷ​യി​ൽ വാ​ദം തു​ട​രും

തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​നെ​തി​രാ​യ പ​രാ​തി​യി​ലെ അ​തി​ജീ​വി​ത​യെ അ​പ​മാ​നി​ച്ച കേ​സി​ൽ രാ​ഹു​ൽ ഈ​ശ്വ​രി​ന്‍റെ ജാ​മ്യാ​പേ​ക്ഷ​യി​ൽ ഇ​ന്ന​ത്തെ വാ​ദം പൂ​ർ​ത്തി​യാ​യി. തു​ട​ർ​വാ​ദം ശ​നി​യാ​ഴ്ച കേ​ൾ​ക്കും.

തി​രു​വ​ന​ന്ത​പു​രം അ​ഡീ​ഷ​ണ​ല്‍ ചീ​ഫ് ജു​ഡീ​ഷ​ല്‍ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യാ​ണ് ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​ന്ന​ത്. ശ​നി​യാ​ഴ്ച കേ​സ് വീ​ണ്ടും പ​രി​ഗ​ണി​ക്കും. യൂ​ട്യൂ​ബ് വീ​ഡി​യോ​യി​ലൂ​ടെ എ​ഫ്ഐ​ആ​ർ വാ​യി​ക്കു​ക മാ​ത്ര​മാ​ണ് ചെ​യ്ത​തെ​ന്ന് രാ​ഹു​ലി​ന്‍റെ അ​ഭി​ഭാ​ഷ​ക​ൻ കോ​ട​തി​യി​ൽ പ​റ​ഞ്ഞു. സ്ത്രീ​ക​ൾ​ക്കെ​തി​രെ​യു​ള്ള കേ​സു​ക​ളു​ടെ എ​ഫ്ഐ​ആ​ർ എ​ങ്ങ​നെ പ​ബ്ലി​ക് ഡോ​ക്യു​മെ​ന്‍റാ​കു​മെ​ന്ന് കോ​ട​തി ചോ​ദി​ച്ചു.

എ​ഫ്ഐ​ആ​ർ വാ​യി​ച്ച​തി​ൽ അ​തി​ജീ​വി​ത​യെ മോ​ശ​പ്പെ​ടു​ത്തു​ന്ന ഒ​രു കാ​ര്യ​ങ്ങ​ളും പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്ന് രാ​ഹു​ലി​ന്‍റെ അ​ഭി​ഭാ​ഷ​ക​ൻ മ​റു​പ​ടി ന​ൽ​കി. അ​തി​ജീ​വി​ത​യെ അ​പ​മാ​നി​ക്കു​ന്ന വീ​ഡി​യോ​ക​ൾ ഉ​ണ്ടെ​ങ്കി​ൽ പി​ൻ​വ​ലി​ക്കാ​ൻ ത​യാ​റാ​ണ്.

അ​തി​ജീ​വി​ത​യെ അ​പ​മാ​നി​ക്ക​ണ​മെ​ന്ന ഉ​ദ്ദേ​ശ്യം ഇ​ല്ലാ​യി​രു​ന്നു​വെ​ന്നും അ​ഭി​ഭാ​ഷ​ക​ൻ വ്യ​ക്ത​മാ​ക്കി. എ​ന്നാ​ൽ ജാ​മ്യ ഹ​ർ​ജി നി​ല​നി​ൽ​ക്കു​ന്ന​ത​ല്ലെ​ന്ന് പ്രോ​സി​ക്യൂ​ഷ​ൻ വാ​ദി​ച്ചു.

Kerala

യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മാ​ര്‍​ച്ച്; സ​ന്ദീ​പ് വാ​ര്യ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക് ജാ​മ്യം

പ​ത്ത​നം​തി​ട്ട: ദേ​വ​സ്വം ബോ​ര്‍​ഡ് പ​ത്ത​നം​തി​ട്ട ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ര്‍ ഓ​ഫീ​സി​ലേ​ക്ക് യൂ​ത്ത് കോ​ൺ​ഗ്ര​സ് ന​ട​ത്തി​യ മാ​ര്‍​ച്ചി​ലെ സം​ഘ​ര്‍​ഷ​ത്തെ തു​ട​ര്‍​ന്ന് റി​മാ​ന്‍​ഡി​ലാ​യ സ​ന്ദീ​പ് വാ​ര്യ​ര്‍ ഉ​ൾ​പ്പ​ടെ​യു​ള്ള കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ​ക്ക് ജാ​മ്യം. റി​മാ​ൻ​ഡി​ലാ​യി ഒ​മ്പ​താം ദി​വ​സ​മാ​ണ് ജാ​മ്യം ല​ഭി​ച്ച​ത്.

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യു​മാ​യി ബ​ന്ധ​പ്പെ​ട്ട യൂ​ത്ത് കോ​ൺ​ഗ്ര​സ് ന​ട​ത്തി​യ മാ​ർ​ച്ചി​ലെ സം​ഘ​ര്‍​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ഇ​വ​ർ അ​റ​സ്റ്റി​ലാ​യ​ത്. കേ​സി​ല്‍ ഒ​ന്നാം പ്ര​തി​യാ​ണ് സ​ന്ദീ​പ് വാ​ര്യ​ര്‍. യൂ​ത്ത്കോ​ൺ​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി​ജ​യ് ഇ​ന്ദു​ചൂ​ഡ​നാ​ണ് ര​ണ്ടാം​പ്ര​തി.

സ​ന്ദീ​പ് വാ​ര്യ​രു​ടെ ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ന് പി​ന്നാ​ലെ പ്ര​വ​ര്‍​ത്ത​ക​ര്‍ അ​ക്ര​മാ​സ​ക്ത​രാ​കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് സ​ന്ദീ​പ് ഉ​ൾ​പ്പ​ടെ​യു​ള്ള​വ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.

Latest News

Corehub Up